Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preparations For The

America

ലാ​നാ റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ന്യൂ​യോ​ർ​ക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) യു​ടെ ഈ ​വ​ർ​ഷ​ത്തെ റീ​ജ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 25, 26, 27 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ വാഷിംഗ്ടൺ​ ഡിസി ഏ​രി​യ​യി​ലെ വെ​ർ​ജീ​നി​യ ലീ​സ്ബ​ർ​ഗ് കാ​ര​ഡോ​ക് ഹാ​ൾ ഹോ​ട്ട​ലി​ൽ ആ​ണ് ന​ട​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള മ​ല​യാ​ള സാ​ഹി​ത്യ സ്നേ​ഹി​ക​ളും എ​ഴു​ത്തു​കാ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്നു പ​ങ്കെ​ടു​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്‌​മ​യ്‌​ക്ക് നേ​തൃ​ത്വം ന​ൽ​കു​വാ​നാ​യി കേ​ര​ള​ത്തി​ലെ പ്ര​ശ​സ്‌​ത എ​ഴു​ത്തു​കാ​രാ​യ പോ​ൾ സ​ക്ക​റി​യ​യും, വി. ​ജെ. ജെ​യിം​സും അ​മേ​രി​ക്ക​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ക​വ​യി​ത്രി​യും, നോ​വ​ലി​സ്റ്റും, അ​ധ്യാ​പി​ക​യും, വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ ക​ൺ​സ​ൾ​ട്ട​ന്റു​മാ​യ പ്രൊ​ഫ. ഡോ. ​അ​നി​താ ന​ഹാ​ലാ​ണ് ഇം​ഗ്ളീ​ഷ് സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഈ​യി​ടെ അ​ന്ത​രി​ച്ച, ലാ​ന​യു​ടെ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളി​ലൊ​രാ​ളും പ്ര​ശ​സ്‌​ത സാ​ഹി​ത്യ​കാ​ര​നു​മാ​യ ശ്രീ. ​ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി 'ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് ന​ഗ​ർ' എ​ന്നാ​ണ് സ​മ്മേ​ള​ന വേ​ദി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ന​മ്മെ വി​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ പി. ​ടി. പൗ​ലോ​സി​നെ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കും.

സെ​പ്തം​ബ​ർ 25 നു ​വൈ​കു​ന്നേ​രം 3 മ​ണി​ക്ക് തു​ട​ങ്ങു​ന്ന ഈ ​സാ​ഹി​ത്യ സൗ​ഹൃ​ദ സ​മ്മേ​ള​നം നി​ര​വ​ധി അ​ക്ഷ​ര​സ്നേ​ഹി​ക​ളു​ടെ സാ​ന്നി​ദ്ധ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യി​രി​ക്കും. എ​ഴു​ത്തി​ലെ പു​തു​വ​ഴി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യും, പ​ഴ​മ​യു​ടെ മാ​റ്റു​ര​ച്ചും ന​ട​ക്കു​ന്ന സാ​ഹി​ത്യ ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ഓ​രോ എ​ഴു​ത്തു​കാ​ർ​ക്കും പു​തി​യ​കാ​ഴ്ച​പ്പാ​ടു​ക​ൾ ന​ൽ​കും. അ​തോ​ടൊ​പ്പം സ്വ​യം വി​മ​ർ​ശ​ന​ത്തി​ന്റെ​യും പാ​ക​പ്പെ​ടു​ത്ത​ലി​ന്‍റെ​യും ഒ​ര​വ​സ​രം കൂ​ടി​യാ​ണി​ത്.​ആ​ശ​യ​ങ്ങ​ളു​ടെ, ചി​ന്ത​ക​ളു​ടെ, ആ​വി​ഷ്‌​ക്കാ​ര​ങ്ങ​ളു​ടെ ഒ​ക്കെ​യും ഒ​രു സ്‌​പ​ർ​ശം ന​മു​ക്ക് ഈ ​വേ​ദി​യി​ൽ അ​നു​ഭ​വ​പ്പെ​ടും.

സ​മ​കാ​ലി​ക മ​ല​യാ​ള എ​ഴു​ത്തു​കാ​രി​ൽ മു​ൻ​നി​ര​യി​ലു​ള്ള, പ്ര​ഗ​ത്‌​ഭ​രാ​യ സ​ക്ക​റി​യ​യെ​യും, വി. ​ജെ. ജെ​യിം​സി​നെ​യും പോ​ലു​ള്ള എ​ഴു​ത്തു​കാ​ർ​ക്ക് പ​ങ്കു​വ​യ്ക്കാ​നാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ, അ​വ​രു​ടെ ചി​ന്താ​ധാ​ര​യും എ​ഴു​ത്തു​വ​ഴി​ക​ളും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ​ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും.​പു​തി​യ നാ​ല് മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ളു​ടെ​യും മൂ​ന്ന് ഇം​ഗ്ളീ​ഷ് പു​സ്ത​ക​ങ്ങ​ളു​ടെ​യും പ്ര​കാ​ശ​നം സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും. ഈ ​വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച ലാ​ന അം​ഗ​ങ്ങ​ളു​ടെ ആ​റു പു​സ്ത​ക​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തും. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മു​ള്ള സ​ഞ്ച​രി​ക്കു​ന്ന ലൈ​ബ്ര​റി​യു​ടെ പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും സ​മ്മേ​ള​ന ഹാ​ളി​ൽ ഉ​ണ്ടാ​വും.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ മ​ന​യി​ൽ ജേ​ക്ക​ബ് ക​വി​താ പു​ര​സ്‌​കാ​ര​വും, എ​ബ്ര​ഹാം തെ​ക്കേ​മു​റി ക​ഥാ​പു​ര​സ്‌​കാ​ര​വും, കെ.​എ​ൽ.​എ​സ് പ്ര​ത്യേ​ക​ജൂ​റി പു​ര​സ്കാ​ര​വും സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് സ​മ്മാ​നി​ക്കും.​അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന, എ​ഴു​ത്തി​നെ ആ​രാ​ധി​ക്കു​ന്ന ഓ​രോ എ​ഴു​ത്തു​കാ​രെ​യും, സാ​ഹി​ത്യ സ്നേ​ഹി​ക​ളെ​യും ഈ​ന​ല്ല നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് ഹൃ​ദ​യ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്നു. എ​ഴു​ത്തു​കാ​ര​ൻ വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ (ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ), ഷി​നോ കു​ര്യ​ൻ (ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ക​ൺ​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ലാ​നാ റീ​ജ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ഇ​തി​ന്റെ വി​ജ​യി​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും തു​ട​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​ന പ്ര​സി​ഡ​ൻ്റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​നി​ൽ നി​ന്നും (+1 214 435 0124) സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫി​ൽ (+1 347 204 0062) നി​ന്നും ല​ഭി​ക്കും.​വാ​ർ​ത്ത ത​യ്യാ​റാ​ക്കി​യ​ത്:​ലാ​നാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​ക്കു​വേ​ണ്ടി​നി​ർ​മ​ല ജോ​സ​ഫ് (സെ​ക്ര​ട്ട​റി) +1 347 204 0062

Latest News

Corehub Up